ജഡ്ജിക്കെതിരായ പരാമര്‍ശം: കെ.സി ജോസഫിനെതിരെ ഹര്‍ജി നല്‍കി

തിരുവനന്തപുരം: മന്ത്രി കെ.സി ജോസഫിനെതിരെ വി.ശിവന്‍കുട്ടി എം.എല്‍.എ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ഹൈക്കോടതി ജഡ്ജിക്കെതിരായി മന്ത്രി കെ.സി ജോസഫ് നടത്തിയ ഫെയ്‌സ്ബുക്ക് പരാമര്‍ശത്തിനെതിരെയാണ് ഹര്‍ജി. മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പരാമര്‍ശം കോടതിയലക്ഷ്യമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.

Top