ഛത്തീസ്ഗഢില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം: ആളപായമില്ല

ബിജാപുര്‍: ഛത്തിസ്ഗഢില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. ഛത്തീസ്ഗഢ് ബിജാപൂരിലാണ് ആക്രമണമുണ്ടായത്. ബിജാപൂരില്‍ നിന്ന് ഗംഗാലൂരിലേക്കുള്ള റോഡ് മാവോയിസ്റ്റുകള്‍ തകര്‍ത്തു.

ആക്രമണത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ലെന്നും ആളപായം ഉണ്ടായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. ബിജാപുരില്‍നിന്നു ഗംഗാലൂരിലേക്കു പുതുതായി പണികഴിപ്പിച്ച റോഡാണ് മാവോയിസ്റ്റുകള്‍ തകര്‍ത്തത്. മാവോയിസ്റ്റുകള്‍ക്കെതിരായ നടപടിയില്‍നിന്നു സര്‍ക്കാര്‍ പിന്മാറണമെന്ന പോസ്റ്ററുകള്‍ പ്രദേശത്തു പതിപ്പിച്ചിട്ടുണ്ട്.

ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍നിന്നു കഴിഞ്ഞ മാസംതട്ടിക്കൊണ്ടു പോയ നാലു പോലീസ് ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിരുന്നു.

Top