ഛത്തീസ്ഗഢിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം

റായ്പ്പൂര്‍:  ഛത്തീസ്ഗഢിലെ അന്തഗഡില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍  ബിജെപിക്ക് ജയം. സപ്തംബര്‍ 13നായിരുന്നു ഇവിടുത്തെ തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി സ്ഥാനാര്‍ഥിയായ ഭോജ്‌രാജ് നാഗ് 51,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്തഗഡ് എംഎല്‍എ വിക്രം ഉസേണ്ടി, ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

Top