റായ്പൂര്‍: ഛത്തീസ്ഗഡില്‍ നാലു പോലീസുകാരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയി. തിങ്കളാഴ്ച വൈകുന്നേരം ബിജാപുര്‍ ജില്ലയിലെ കുത്രുവില്‍ നിന്നാണ് പോലീസുകാരെ തട്ടിക്കൊണ്ട് പോയത്. ജയദേവ് യാദവ്, മംഗള്‍ സോദി, രാജു തെല, രമ മാജി എന്നീ ഉദ്യോഗസ്ഥരാണ് മാവോയിസ്റ്റുകളുടെ പിടിയിലായിരിക്കുന്നത്.
ആയുധധാരികളായ മാവോയിസ്റ്റുകള്‍ പോലീസുകാര്‍ സഞ്ചിരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തിയ ശേഷം പോലീസുകാരെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പോലീസുകാരെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചതായി ബിജാപുര്‍ പോലീസ് സൂപ്രണ്ട് കെ.എല്‍. ധ്രുവ് പറഞ്ഞു.


