ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണം; ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ടു

റായ്പുര്‍: ഛത്തിസ്ഗഡില്‍ നക്‌സലുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴു പൊലീസുകാര്‍ കൊല്ലപ്പെട്ടു. പത്തു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. സുക്മ ജില്ലയിലാണു സംഭവം.

ഇന്നു രാവിലെയാണ് പൊലീസും നക്‌സലൈറ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതെന്നാണു റിപ്പോര്‍ട്ട്. ഏഴു പൊലീസുകാര്‍ കൊല്ലപ്പെട്ടതായി ആന്റി നക്‌സല്‍ ഓപ്പറേഷന്റെ ചുമതല വഹിക്കുന്ന പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആര്‍.കെ. വിജ് പറഞ്ഞു. പ്രദേശത്ത് ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണ്.

Top