ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം സൈന നെഹ്‌വാളിനും കെ ശ്രീകാന്തിനും

ഫോസൗ: ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം ഇന്ത്യയ്ക്ക് സ്വന്തം. വനിതാ സിംഗിള്‍സില്‍ സൈന നെഹ്‌വാളും പുരുഷന്മാരുടെ മത്സരത്തില്‍ അട്ടിമറി ജയത്തോടെ കെ ശ്രീകാന്തും കിരീടം സ്വന്തമാക്കി.

ജപ്പാന്റെ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സൈന കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 21-12, 22-20. ഇക്കൊല്ലം സൈനയുടെ മൂന്നാം കിരീടമാണിത്. മുന്‍ ചാമ്പ്യന്‍ ലിന്‍ ഡാനിനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്തിന്റെ കരിയറിലെ ആദ്യ സൂപ്പര്‍ സീരിയസ് കിരീടം സ്വന്തമാക്കിയത്.

Top