ചൈന ഓപ്പണ്‍: നദാല്‍ അട്ടിമറിയിലൂടെ പുറത്ത്

ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ അട്ടിമറിയിലൂടെ പുറത്തായി. ക്വാര്‍ട്ടറില്‍ സ്ലോവാക്യന്‍ താരം മാര്‍ട്ടിന്‍ ക്ലിസാനോടാണ് നദാല്‍ പരാജയപ്പെട്ടത്. സ്‌കോര്‍: 67 (7/9) 64 63.

ലോകറാങ്കിംഗില്‍ 56ാം സ്ഥാനത്തുള്ള ക്ലിസാന്റെ പവര്‍ഗെയിമിനു മുന്നില്‍ പതറുന്ന രണ്ടാം സീഡുകാരനെയാണ് ഇന്നു കണ്ടത്. ജയത്തോടെ ക്ലിസാന്‍ സെമിഫൈനലിലെത്തി.

Top