ചൈന ഓപ്പണ്‍ ജോക്കോവിച്ചിനും ഷറപ്പോവയ്ക്കും കിരീടം

ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്മാരായി നൊവാക് ജോക്കോവിച്ചും മരിയ ഷറപ്പോവയും. ഫൈനലില്‍ ലോക റാങ്കിംഗില്‍ നാലാമതുള്ള ഷറപ്പോവ ലോക മൂന്നാം റാങ്ക് താരം ചെക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയെ 6-4, 2-6, 6-3ന് കീഴടക്കിയാണ് കിരീടമുയര്‍ത്തിയത്. പുരുഷന്മാരുടെ ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ചെക്കിന്റെ തോമസ് ബ്രെഡിച്ചിനെ കീഴടക്കി ചാമ്പ്യനായി. സ്‌കോര്‍: 6-0, 6-2.

വനിതകളുടെ ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ-കാരാ ബ്ലാക്ക് സഖ്യത്തെ ചെക് റിപ്പബ്ലികിന്റെ ആന്‍ഡ്രിയ ഹല്‍വാകോവ- ചൈനയുടെ ഷൂയി പെംഗ് സഖ്യം 6-4, 6-4ന് പരാജയപ്പെടുത്തി.

Top