ബിയജിംങ്: ചൈന അത്യാധുനിക ന്യൂക്ലിയര്‍ സൂപ്പര്‍ സോണിക്ക് ഡെലിവറി വെഹിക്കിള്‍ പരീക്ഷിച്ചു. ചൈനീസ് പ്രതിരോധ വകുപ്പ് തന്നെയാണ് ഈ കാര്യം സ്ഥിരീകരിച്ചത്. വൂ14 എന്നാണ് ഈ വാഹനത്തിന് നല്‍കിയിരിക്കുന്ന പേര്.
18 മാസത്തിനിടയില്‍ ഇത് നാലാം തവണയാണ് വൂ14 ചൈന പരീക്ഷിക്കുന്നത്. ചൈനയുമായി പാശ്ചാത്യ രാജ്യങ്ങളും ജപ്പാനുമായി ദക്ഷിണ ചൈന കടലില്‍ പ്രതിസന്ധികള്‍ രൂക്ഷമാകുന്നതിനിടയിലാണ് ഈ പരീക്ഷണം എന്നത് ശ്രദ്ധേയമാണ്.
എന്നാല്‍ തങ്ങളുടെ ഭൂപ്രദേശത്ത് ഇത്തരത്തിലുള്ള ശാസ്ത്രീയ പരീക്ഷണങ്ങളില്‍ അസ്വഭാവികതകള്‍ ഒന്നുമില്ലെന്നും, ഇത് ഏതെങ്കിലും രാജ്യത്തെ ഉദ്ദേശിച്ചല്ലെന്നും ചൈനീസ് പ്രതിരോധ ഉദ്യോഗസ്ഥരുടെ വാക്കുകള്‍ ഉദ്ധരിച്ച് ഹോങ്കോങ്ങ് അസ്ഥാനമാക്കിയ ചൈനീസ് പത്രം മോണിങ്ങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ അമേരിക്ക നിരന്തരം ഉന്നയിക്കുന്ന ചൈനീസ് അധിനിവേശ പ്രശ്‌നങ്ങളെ തടയിടുക തന്നെയാണ് വൂ14 ന്റെ പരീക്ഷണത്തിലൂടെ ചൈന ലക്ഷ്യം ഇടുന്നതെന്നാണ് ചില അന്തരാഷ്ട്ര നിരീക്ഷകര്‍ പറയുന്നു. വാഷിംങ്ടണില്‍ നിന്നുള്ള വാഷിംങ്ടണ്‍ ഫ്രീ ബീക്കണ്‍ എന്ന സൈറ്റാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.
ആകാശത്ത് കൂടി ഇന്ന് ഉള്ളതില്‍ വച്ച് ഏറ്റവും വേഗത്തില്‍ ആണവ പോര്‍മുനകള്‍ ഏത്തിക്കാന്‍ കഴിയുന്നതാണ് വൂ14 എന്നാണ് ഈ സൈറ്റ് പറയുന്നത്.
ശബ്ദത്തേക്കാള്‍ 10 ഇരട്ടി വേഗതയില്‍ ഇതിന് സഞ്ചരിക്കാന്‍ കഴിയും. അതായത് മണിക്കൂറില്‍ 7,680 മൈലുകള്‍ ഇന്ത്യയെ ലക്ഷ്യം വച്ചാല്‍ അരമണിക്കൂര്‍ പോലും നാശത്തിന് വേണ്ടിവരില്ലെന്ന് ചുരുക്കം.
ഒപ്പം ഭൂഖണ്ഡങ്ങള്‍ താണ്ടി ആക്രമണത്തിനും ഇതിന് സാധിക്കും. ഒപ്പം മിസൈല്‍ പ്രതിരോധ സംവിധാനത്തെ മറികടക്കാനുള്ള അത്യാധുനിക സംവിധാനവും ഈ വാഹനത്തിനുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

