ന്യൂഡല്‍ഹി: ചൈനയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കി ആപ്പിള്‍ ഐഫോണുകള്‍. ആപ്പിളിന്റെ ഐഫോണ്‍ 6ഉം 6 പല്‍സുമാണ് ചൈനക്കാരുടെ ഇഷ്ടക്കാരായി മാറിയിരിക്കുന്നത്.
2014 ഡിസംബര്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കാലയളവില്‍ ആപ്പിള്‍ ഐ ഫോണുകളുടെ വില്‍പന 2.6 ശതമാനം വര്‍ധിച്ചു. ചൈനീസ് കമ്പനിയായ സിയോമിയെ ആദ്യമായി ആപ്പിള്‍ മറികടക്കുകയും ചെയ്തു.
കന്റര്‍ വേള്‍ഡ്പാനല്‍ നടത്തിയ സര്‍വേയില്‍ ഉപഭോക്താക്കള്‍ക്ക് പ്രിയമേറിയ മൂന്ന് സ്മാര്‍ട്ട്‌ഫോണുകളായി ആപ്പിള്‍ ഐഫോണ്‍ 6, സിയോമി, ഐഫോണ്‍ 6 പ്‌ളസ് എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. വിപണിയില്‍ 25 ശതമാനമായിരുന്ന ആപ്പിള്‍ ഐഫോണുകളുടെ വില്‍പന 27.6 ശതമാനമായി വര്‍ധിച്ചുവെന്നാണ് സര്‍വേ റിപ്പോര്‍ട്ട്.


