ചൈനയുടെ മുന്‍ പ്രതിരോധ വിഭാഗം മേധാവി സോവു യോങ്കാങിന് ജീവപര്യന്തം തടവ്

ഹോങ്കോങ്: ചൈനയുടെ മുന്‍ പ്രതിരോധ വിഭാഗം മേധാവി സോവു യോങ്കാങിന് ജീവപര്യന്തം തടവ്. കൈക്കൂലി സ്വീകരിച്ചതിനും അധികാരം ദുര്‍വിനിയോഗം ചെയ്ത് ആഭ്യന്തര രഹസ്യങ്ങള്‍ ചോര്‍ത്തിയതിനുമാണ് ശിക്ഷ വിധിച്ചത്. ഏഴുപത്തിരണ്ടുകാരനായ സോവു വടക്കുകിഴക്കന്‍ നഗരമായ ടിയാന്‍ജിനില്‍ രഹസ്യവിചാരണ നേരിടുകയായിരുന്നു. ഇദ്ദേഹം 2007 മുതല്‍ 2012 വരെ പോളിറ്റ് ബ്യൂറോ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ അംഗമായിരുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 65 വര്‍ഷ ഭരണകാലത്തിനിടെ വിരമിച്ച പിറകോ അധികാരത്തില്‍ തുടരുമ്പോഴോ അഴിമതി ആരോപണത്തെ തുടര്‍ന്ന് ശിക്ഷിക്കപ്പെടുന്ന ഏറ്റവും മുതിര്‍ന്ന നേതാവാണ് സോവു. മുമ്പ് പാര്‍ട്ടിയില്‍ അതിശക്തനായ ഇദ്ദേഹം പൊലീസ്-നീതിന്യായ വകുപ്പുകള്‍ പൂര്‍ണമായും നിയന്ത്രിച്ചിരുന്നു.

ഇപ്പോഴത്തെ പ്രസിഡന്റ് ഷീ ജിന്‍പിംഗ് 2012 നവംബറില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുത്തതിനു ശേഷമാണ് രാഷ്ട്രിയകക്ഷികള്‍ ഇദ്ദേഹത്തിനെതിരെ തിരിഞ്ഞത്.

Top