ചേര്‍ത്തലയില്‍ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് നാല് മരണം

ചേര്‍ത്തല: ചേര്‍ത്തലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ മായിത്തറയിലാണ് സംഭവം.

ചേര്‍ത്തലയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സിയും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. ചെങ്ങന്നൂര്‍ സ്വദേശി എബ്രഹാമിന്റെ പേരിലുള്ളതാണ് കാറ്. ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ ബസ് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മതിലില്‍ ഇടിച്ചാണ് ബസ് മറിഞ്ഞത്.

Top