ചേച്ചിയെ സ്‌കൂളിലയക്കാന്‍ അമ്മയ്‌ക്കൊപ്പമെത്തിയ രണ്ട് വയസുകാരി അപകടത്തില്‍ മരിച്ചു

കടുത്തുരുത്തി: സഹോദരിയെ സ്‌കൂള്‍ വാഹനത്തില്‍ കയറ്റി അയയ്ക്കാന്‍ അമ്മയ്‌ക്കൊപ്പം പോയ രണ്ട് വയസുകാരി വാഹനാപകടത്തില്‍ മരിച്ചു. പെരുവ കുന്നപ്പള്ളി കണിയാംപറമ്പില്‍ സുനില്‍-ഷീബ ദമ്പതികളുടെ മകള്‍ ആരതി ആണ് മരിച്ചത്. ഇന്നു രാവിലെ 9.30ന് വീടിനു സമീപമാണ് അപകടം.

കാരിക്കോട് കെഎഎം യുപി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയായ മൂത്തമകള്‍ അരുന്ധതിയെ (ആറ്) സ്‌കൂള്‍ വാഹനത്തില്‍ വിടുന്നതിനു എത്തിയതായിരുന്നു ഷീബ. ഈ സമയം ആരതിയും അമ്മയ്‌ക്കൊപ്പം സ്‌കൂള്‍ വാഹനത്തിന്റെ അടുത്തേക്കു വന്നു. വാഹനത്തിന്റെ പിന്നില്‍ പി ടിച്ചു കൊണ്ട് നില്‍ക്കുകയായിരുന്ന ആരതി വാന്‍ മുന്നോട്ടെടുത്തപ്പോള്‍ വീഴുകയായിരുന്നു. ഷീബയുടെ കരച്ചില്‍കേട്ടു ഡ്രൈവര്‍ വണ്ടി നിര്‍ത്തി. നാട്ടുകാര്‍ ഉടന്‍ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top