കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഇരൈവി എന്ന ചിത്രത്തിലൂടെയാണ് കമാലിനി മുഖര്‍ജി വീണ്ടും തമിഴകത്തേക്ക് എത്തുന്നു. വേട്ടയാട് വിളയാട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ കമാലിനി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
2009ല്‍ പുറത്തിറങ്ങിയ കാതല്‍ന്നാ സുമ്മാ ഇല്ലൈ എന്ന ചിത്രത്തിലായിരുന്നു കമാലിനി അവസാനം അഭിനയിച്ചത്.
ഇരൈവിയില്‍ എസ്.ജെ. സൂര്യ, അഞ്ജലി, വിജയ് സേതുപതി, ബോബി സിംഹ, കരുണാകരന്‍ എന്നിവര്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
എസ്.ജെ. സൂര്യ ചിത്രത്തിലെ നായകനാണെന്നും സഹനടനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.
ചിത്രത്തില്‍ കമാലിനിയുണ്ടെന്ന് സ്ഥിരീകരിച്ച സംവിധായകന്‍ എന്നാല്‍ അവരുടെ കഥാപാത്രത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു.


