ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് 13 കിലോ സ്വര്‍ണം പിടികൂടി

ചെന്നൈ: ചെന്നൈ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 13 കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് പിടികൂടി. വിപണിയില്‍ അഞ്ചു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണിത്. സിംഗപ്പൂരില്‍ നിന്നെത്തിയ റിയാസ് അഹമ്മദ് എന്ന യാത്രക്കാരനില്‍ നിന്നാണ് 6.5 കിലോ സ്വര്‍ണം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

വിമാനത്താവളത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ മറ്റൊരു ബാഗിലാണ് 6.5 കിലോ സ്വര്‍ണം കണ്ടെത്തിയത്. സി.ഐ.എസ്.എഫ് ബാഗ് കസ്റ്റഡിയില്‍ എടുത്ത് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ബാഗിന്റെ ഉടമയ്ക്കായി അന്വേഷണം ആരംഭിച്ചു.

Top