ചെക്ക് പോസ്റ്റിലേക്ക് കാര്‍ ഇടിച്ചു കയറ്റിഃ ഇറാക്കില്‍ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

 

ബാഗ്ദാദ്: ചാവേര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ ഇറാക്കിലെ ഷിയാ വിഭാഗക്കാര്‍ തിങ്ങിപാര്‍ക്കുന്ന വടക്കന്‍ കഖീമിയായില്‍ 15 പേര്‍ കൊല്ലപ്പെട്ടു.കഖീമിയായിലേ ഒരു ചെക് പോസ്റ്റിലേക്ക് ചാവേര്‍ സ്‌ഫോടക വസ്തുകള്‍ നിറച്ച് കാര്‍ ഓടിച്ചു കയറ്റുകയായിരുന്നുള്‍ക്ക് പരിക്കേറ്റു. ഐഎസ് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ ആദ്യ നിഗമനം. ഇറാക്കില്‍ ഷിയാ വിഭാഗക്കാര്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളിലേക്ക് സുന്നി വിമതരായ ഐഎസ് ഭീകരരുടെ ചാവേര്‍ ആക്രമണം പതിവാണ്.
സുരക്ഷാ പരിശോ. ഇതെ തുടര്‍ന്ന് പ്രദേശത്തേക്ക് മോട്ടോര്‍ ഷെല്‍ ആക്രമണവും നടന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുവരെയും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് രംഗത്ത് എത്തിയിട്ടില്ല.
നേരത്തെ ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിന് അകത്തും പുറത്തുമായി നടന്ന വ്യോമാക്രമണത്തില്‍ 15 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
Top