ചുംബന സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: മറൈന്‍ഡ്രൈവില്‍ നടന്ന ചുംബന സമരത്തില്‍ പങ്കെടുത്തവര്‍ അറസ്റ്റില്‍. എറണാകുളം ലോ കോളേജ് പരിസരത്ത് വെച്ചാണ് പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്തത്. കൂട്ടായ്മക്ക് പോലീസ് അനുമതി ലഭിച്ചിരുന്നില്ല. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് പോലീസ് നേരത്തെ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു. എ.ബി.വി.പി, യുവമോര്‍ച്ച അടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നതോടെ സമരം സംഘര്‍ഷത്തിലാണ് കലാശിച്ചത്.

സമരസ്ഥലത്തേക്ക് എ.ബി.വി.പിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ഡി.സി.പി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാര്‍ച്ച തടഞ്ഞതോടെ നേരിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധ മാര്‍ച്ച് നടന്നു. കണ്ണു മൂടിക്കെട്ടിയാണ് കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം.

Top