ചീഫ് സെക്രട്ടറിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണവും രംഗത്ത്

കൊച്ചി: പാമോയില്‍ കേസ് പരാമര്‍ശത്തിനെതിരെ ചീഫ് സെക്രട്ടറി ജിജി തോംസണിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം രംഗത്ത്. പാമോയില്‍ കേസിലെ ചീഫ് സെക്രട്ടറിയുടെ പരാമര്‍ശം കാപട്യമാണ്. ചീഫ് സെക്രട്ടറിയുടേതു സഹതാപം ആര്‍ജിക്കാനുള്ള വ്യാജ വിലാപം. ലൈറ്റ് മെട്രോ ഡിഎംആര്‍സിയെ ഏല്‍പ്പിച്ചതില്‍ ചീഫ് സെക്രട്ടറിക്കു കൊതിക്കെറുവുണ്ടെന്നും വീക്ഷണം വിമര്‍ശിക്കുന്നു.

പാമോയില്‍ അഴിമതിക്കേസ്, ഗെയ്ല്‍ ഭൂമി ഏറ്റെടുക്കല്‍ എന്നിവയില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗത്തിലും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി മുഖപത്രമായി വീക്ഷണത്തിലും വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

Top