ചാര്‍ളി ചാപ്ലിനായി വിദ്യ ബാലന്‍ വേഷമിടുന്നു

മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ വിദ്യ ബാലന്‍ ഇനി സിനിമ പ്രേമികളെ ഒന്നു ഞെട്ടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ലോകം കണ്ട ഏറ്റവും വലിയ ഹാസ്യസാമ്രാട്ടിന്റെ വേഷത്തിലാണ് വിദ്യാബാലന്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നത്. സാക്ഷാല്‍ ചാര്‍ളി ചാപ്ലിന്‍

സംവിധായകന്‍ ആര്‍.ശരത് ഒരുക്കുന്ന ചിത്രത്തിലാണ് വിദ്യാബാലന്‍ ചാര്‍ളി ചാപ്ലിനാകുന്നത്.

എന്നാല്‍ ആര്‍.ശരത്ത് മലയാളത്തില്‍ ഇന്ദ്രന്‍സിനെ നായകനാക്കി ചെയ്ത ‘ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു’ എന്ന ചിത്രത്തിന്റെ തനി പകര്‍പ്പ് ആയിരിക്കില്ല ഹിന്ദിയിലെന്ന് പറഞ്ഞു.

ചാര്‍ളി ചാപ്ലിന്‍ കേന്ദ്ര കഥാപാത്രമായി വരുന്ന ഒരു സാങ്കല്പിക കഥയാണ് ചിത്രം പറയുന്നതെന്നും ശരത്ത് പറഞ്ഞു

ആര്‍.ശരത്ത് ചെയര്‍മാനായ ചാപ്ലിന്‍ ഇന്ത്യ ഫോറം മുംബയില്‍ വച്ച് ചാര്‍ളി ചാപ്ലീന്റെ ഒരു എക്‌സിബിഷന്‍ സംഘടിപ്പിച്ചിരുന്നു.

എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യാന്‍ വന്ന വിദ്യാബാലന്‍ തനിക്ക് ചാപ്ലിനായി അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അപ്പോഴാണ് താന്‍ ഹിന്ദിയില്‍ ചാപ്ലിനെ ആധാരമാക്കി സിനിമ ചെയ്യുന്നുണ്ടെന്ന് വിദ്യയോടെ ശരത്ത് പറഞ്ഞത്.

ചാപ്ലിനായി ആ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് വിദ്യ ശരത്തിനോട് പറയുകയായിരുന്നു.

Top