ചാരക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പത്മജ രംഗത്ത്

തൃശൂര്‍: ചാരക്കേസ് അന്വേഷിച്ച മൂന്ന് ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ രംഗത്ത്. ഇവരെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന ഹൈക്കോടതി വിധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു പത്മജ.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയോ ചട്ടുകമായി പ്രവര്‍ത്തിക്കുകയായിരുന്നു. 15 വര്‍ഷം കഴിഞ്ഞാലും തെറ്റ് തെറ്റല്ലാതാകുന്നില്ല. കേസില്‍ നടപടി ആവശ്യപ്പെട്ട് കെ.മുരളീധരന്‍ നല്കിയ കത്ത് രണ്ടു കൊല്ലം വെളിച്ചത്ത് വരാതിരുന്നത് ദുഖകരമാണ്. സര്‍ക്കാര്‍ ഇനിയെങ്കിലും നടപടി സ്വീകരിക്കണമെന്നും കെ.കരുണാകന്റെ ആത്മാവിനോട് എങ്കിലും നീതി കാണിക്കണമെന്നും പത്മജ ആവശ്യപ്പെട്ടു.

Top