ചാംപ്യന്‍സ് ലീഗില്‍ നൂറാം മത്സരത്തിന് ഒരുങ്ങി മെസ്സി

യുവേഫ ചാംപ്യന്‍സ് ലീഗില്‍ ലയണല്‍ മെസ്സിക്ക് ഇന്ന് നൂറാം മത്സരം. മിന്നല്‍ നീക്കങ്ങളിലൂടെ നാല് വട്ടം ബാഴ്‌സലോണയെ യൂറോപ്യന്‍ ക്ലബ്ബ് രാജാക്കന്മാരാക്കിയ സുവര്‍ണതാരമാണ് ലയണല്‍ മെസ്സി. ഫെര്‍ഗ്യൂസന്റെയും റൊണാള്‍ഡോയുടെയും അവകാശവാദങ്ങളെ അവസാനിപ്പിച്ച 2009ലെ ഫൈനല്‍ വേദിയായ റോം ഒളിംപിക് സ്റ്റേഡിയത്തിലേക്ക് മെസ്സി മടങ്ങിയെത്തുമ്പോള്‍ ബാഴ്‌സ ജയത്തുടക്കം പ്രതീക്ഷിക്കുന്നു.

99 ലീഗ് മത്സരങ്ങളില്‍ 77 ഗോളടിച്ചിട്ടുള്ള മെസ്സിക്ക് കൂട്ടായി സുവാരസും നെയ്മറും ഉള്ളപ്പോള്‍ ആരാധകര്‍ക്ക് ആശങ്കയില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ബാഴ്‌സലോണയുടെ എതിരാളികള്‍ റോമയാണ്.

മുന്‍ ചാമ്പ്യന്മാരായ ചെല്‍സി ഇസ്രയേലി ക്ലബ്ബായ മകാബി ടെല്‍ അവീവിനെയും ബയേണ്‍ മ്യൂണിക്ക് ഒളിംപ്യാക്കോസിനെയും നേരിടും.

പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുന്ന ചെല്‍സി മുഖംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ആഴ്‌സനലും ഡൈനാമോ സഗ്രെബും ഏറ്റുമുട്ടുമ്പോള്‍ ഡൈനാമോ കീവും പോര്‍ട്ടോയും തമ്മിലുള്ള പോരും ആവേശം നിറയ്ക്കും.

Top