പാലക്കാട്: ചരക്ക് ലോറി സമരവുമായി ബന്ധപ്പെട്ട് ലോറിയുടമകളുമായി മുഖ്യമന്ത്രി ഇന്ന് നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചു.ധനമന്ത്രി കെ എം മാണിയുടെ അസൗകര്യം കാരണമാണ് ചര്‍ച്ച മാറ്റിവെച്ചത്. ചര്‍ച്ച മാറ്റിവച്ചതിനെ തുടര്‍ന്ന് സമരം ശക്തമാക്കാന്‍ സമരക്കാര്‍ തീരുമാനിച്ചു.
രാവിലെ 11ന് ക്ലിഫ്ഹൗസിലാണ് ചര്‍ച്ച തീരുമാനിച്ചിരുന്നത് .പുതിയ തിയതി തീരുമാനിച്ചിട്ടില്ല. കെ എം മാണി പോട്ടയില്‍ ധ്യാനത്തിന് പോയതിനാലാണ് ചര്‍ച്ച മാറ്റിയത്.
ചര്‍ച്ച മാറ്റിയതോടെ ഗ്യാസ് ടാങ്കറുകള്‍ അടക്കമുള്ളവ സമരത്തില്‍ അണിചേരുവാനാണ് തീരുമാനം. തിങ്കളാഴ്ച ധനമന്ത്രി കെ എം മാണി ചര്‍ച്ചക്ക് വിളിച്ചെങ്കിലും ലോറിയുടമകള്‍ ബഹിഷ്‌കരിച്ചിരുന്നു. സമരം തുടങ്ങുന്നതിന്റെ തലേന്ന് വരെ ചര്‍ച്ച ചെയ്യാതെ സമരം നടകാകുമെന്ന് ഉറപ്പായപ്പോള്‍ ആണ് മന്ത്രി ചര്‍ച്ചക്ക് തയ്യാറായത്. ഇതില്‍ പ്രതിഷേധിച്ചാണ് സമരക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകാതിരുന്നത്.
നൂറുകണക്കിന് ചരക്കുവണ്ടികളാണ് പാലക്കാട്ടെ വാളയാറിലും സമീപത്തുള്ള 7 ചെക്ക് പോസ്റ്റുകളിലുമായി കെട്ടിക്കിടക്കുന്നത്.ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് കേരളതമിഴ്‌നാട് ലോറി ഓണേഴ്‌സ് കോ ഓഡിനേഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പി നന്ദകുമാര്‍ അറിയിച്ചു.


