ചരക്കുസേവന നികുതി: ഉടന്‍ തീരുമാനമെടുക്കുമെന്ന് നിര്‍മ്മല സീതാരാമന്‍

കൊച്ചി: ചരക്കു സേവന നികുതിയുടെ കാര്യത്തില്‍ തീരുമാനം ഉടന്‍ എടുക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യാവസായ വകുപ്പ് സഹമന്ത്രി നിര്‍മ്മല സീതാരാമന്‍. ഉല്‍പാദന മേഖലയില്‍ ഇന്ത്യയില്‍ മികച്ച് അന്തരീക്ഷം സ്യഷ്ടിക്കുമെന്നും ഇത് വഴി രാജ്യത്തെ കയറ്റുമതി രംഗത്ത് മുന്‍പന്തിയില്‍ എത്തിക്കനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയെന്നും അവര്‍ പറഞ്ഞു.

2013ല്‍ 2.27 യായിരുന്നു ലോക വ്യാപരത്തില്‍ ഇന്ത്യയുടെ പങ്ക്. ഇത് 2018ല്‍ 3.5 അയി ഉയര്‍ത്തനാകുമെന്നാണ് പ്രതീക്ഷ എന്നും മന്ത്രി പറഞ്ഞു. അനിശ്ചിത്വത്തം തുടരുന്ന ചരക്കു സേവന നികുതിയുടെ കാര്യത്തില്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി തുറന്ന് ചര്‍ച്ച്ക്ക് കേന്ദ്രം തയ്യാറാണന്നും നിര്‍മ്മല സീതാ രാമന്‍ വ്യക്തമാക്കി.

രാജ്യത്ത് വ്യക്തമായ ബൗദ്ധിക സ്വത്തവാകാശ നയം ഉടന്‍ രൂപിക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ചേബര്‍ ഓഫ് കോമഴ്‌സും ഹിന്ദുസ്ഥാന്‍ സമാചാറും ചേര്‍ന്ന സംഘടിപ്പിച്ച രാജ്യന്തര വ്യാപാരവും ഇന്‍ഡ്യന്‍ സമ്പത്ത്ഘടനയും എന്ന് സെമിനാറില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍.

Top