തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊലപാതക കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കുന്നംകുളം കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
നിസാം വാഹനമിടിപ്പിച്ചും മര്‍ദിച്ചുമായിരുന്നു ചന്ദ്രബോസിനെ കൊലപ്പെടുത്തിയതെന്നും ശാസ്ത്രീയ പരിശോധനകളുടെ ഫലവും ഒപ്പം നൂറോളം സാക്ഷികളുടെ മൊഴിയും കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. നിഷാമിന്റെ ഭാര്യ ഉള്‍പ്പെടെ 108 സാക്ഷികളും 32 ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി.
നിസാം ശേഭാ സിറ്റിയിലെത്തിയപ്പോള്‍ ഗേറ്റ് തുറക്കാന്‍ വൈകിയതിനാണു സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ ക്രൂരമായി കൊലപ്പെടുത്തിയത്. കേസ് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ നിസാമിനെ കാപ്പ നിയമം ചുമത്തിയാണ് ഇപ്പോള്‍ ജയിലിലടച്ചിരിക്കുനനത്. ഒട്ടേറെ വിവാദങ്ങള്‍ക്കിടയായ കേസില്‍ കുറ്റകൃത്യം നടന്ന് 65 ദിവസത്തിനുള്ളിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.


