ആലപ്പുഴ: കെ ആര്‍ ഗൗരിയമ്മ വീണ്ടും സിപിഎമ്മിലേക്ക്. അടുത്തമാസം 19 ന് പി. കൃഷ്ണപിള്ള ദിനത്തില്‍ ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന ലയനസമ്മേളനത്തില്‍ ജെഎസ്എസ്, സിപിഎമ്മിന്റെ ഭാഗമാകും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഗൗരിയമ്മയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഗൗരിയമ്മ പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നതിനോട് എതിര്‍പ്പില്ലെന്ന് കേന്ദ്രനേതൃത്വവും അറിയിച്ചു.
മടങ്ങാനുള്ള തീരുമാനം എല്ലാവരും ചേര്‍ന്നെടുത്തതാണ്. ഇഷ്ടമില്ലാത്തവര്‍ സിപിഎമ്മില്‍ ചേരേണ്ടതില്ലെന്ന് ഗൗരിയമ്മ പ്രതികരിച്ചു. സിപിഎമ്മില്‍ ലയിക്കാനുള്ള ഗൗരിയമ്മയുടെ തീരുമാനത്തെ നേരത്തേ ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് പിഎസ് പ്രദീപും യുവജന വിഭാഗവും രംഗത്ത് എതിര്‍ത്തിരുന്നു. ജെഎസ്എസ് ആയി തുടരാന് ഈ വിഭാഗങ്ങള്‍ക്ക് താല്‍പ്പര്യം.


