ഗൗരിയമ്മയെ വഞ്ചിച്ചത് രാജന്‍ബാബുവും ഷാജുവുമെന്ന് ജെഎസ്എസ്

ആലപ്പുഴ: സിപിഐ എം ഗൗരിയമ്മയെ വഞ്ചിച്ചെന്ന് രാജന്‍ബാബുവും കൂട്ടരും നടത്തുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജെഎസ്എസ് സംസ്ഥാന സെക്രട്ടറി അഡ്വ. ബി ഗോപന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജന്‍ബാബുവും ഷാജുവും ഗൗരിയമ്മയോട് വഞ്ചനയാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം നേതൃത്വം നിരവധി തവണ ഗൗരിയമ്മയുമായി ചര്‍ച്ച നടത്തി. ഗൗരിയമ്മയെയും ജെഎസ്എസിനെയും അര്‍ഹമായ പ്രാതിനിധ്യം നല്‍കി സിപിഐ എമ്മില്‍ എടുക്കാന്‍ പരിശ്രമിച്ചിരുന്നതാണ്. കെ കെ ഷാജുവിനെ നേതാവും എംഎല്‍എയുമാക്കിയത് കെ ആര്‍ ഗൗരിയമ്മയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top