ഗൗതം മേനോന്‍ ചിത്രത്തിന് പേരിട്ടുമേനോന്‍ ചിത്രത്തിന് പേരിട്ടു

ചെന്നൈ: അജിത്ത് നായകനാകുന്ന ഗൗതം മേനോന്‍ ചിത്രത്തിന് ‘യെന്നൈ അറിന്താല്‍’ എന്ന് പേരിട്ടു. അജിത്തിന്റെ അമ്പത്തിഅഞ്ചാമത് ചിത്രമാണ് ഇത്. ചിത്രത്തിന് അനുയോജ്യമായ പേര് വേണം എന്നും ഒരു ഫാന്‍സി പേര് പോരെന്നുമുള്ള അജിത്തിന്റെ ആവശ്യം പരിഗണിച്ചാണ് പേര് ഇട്ടതെന്ന് ഗൗതം മേനോന്‍ പറഞ്ഞു.

അനുഷ്‌കയും തൃഷയുമാണ് ചിത്രത്തിലെ അജിത്തിന്റെ നായികമാര്‍. മലയാളിയായ പാര്‍വ്വതി നായരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗൗതം മേനോന്‍ ഇത് ആദ്യമായാണ് അജിത്തുമായി ചേര്‍ന്ന് ഒരു ചിത്രം ചെയ്യുന്നത്.

Top