ഏഥന്‍സ്: ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് രാജിവെച്ചു.സാമ്പത്തിക രക്ഷാ പാക്കേജുമായി ബന്ധപ്പെട്ട് സിരിസ പാര്‍ട്ടിക്കുള്ളിലുണ്ടായ അഭിപ്രായ ഭിന്നതയാണ് സിപ്രസിന്റെ രാജിക്ക് കാരണം.ഗ്രീക്ക് ദേശീയ ടെലിവിഷനിലൂടെയായിരുന്നു സിപ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനം. രാജിക്കത്ത് പ്രസിഡന്റിന് ഉടന്‍ കൈമാറും. എല്ലാം ഇനി ജനങ്ങളുടെ കയ്യിലാണെന്നും അവരുടെ വോട്ട് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സിപ്രസ് പറഞ്ഞു.
ഇതോടെ ഈ മാസം 20ന് ഗ്രീസില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
പുരോഗമന ഇടതുപക്ഷ സഖ്യമായ സിരിസയുടെ നേതാവായ അലക്‌സിസ് സിപ്രസ് ജനുവരിയിലാണ് പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തിയത്.


