മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. സെന്‍സെക്‌സ് 500 പോയിന്റും നിഫ്റ്റി 150 പോയിന്റും ഇടിഞ്ഞു. ഗ്രീസിലെ അനിശ്ചിതാവസ്ഥയാണ് രാജ്യത്തെ ഓഹരി വിപണികളെ ബാധിച്ചത്.
862 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 136 ഓഹരികള്‍ നേട്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ തുടങ്ങിയവയാണ് നഷ്ടത്തില്‍.
പുതിയ സഹായങ്ങള്‍ ഉണ്ടാകില്ലെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഇതോടെ ഇന്ന് ബാങ്കുകള്‍ അടഞ്ഞുകിടക്കുയാണ്. ഏതന്‍സ് സ്റ്റോക് എക്‌സേഞ്ചും അടച്ചു. യൂറോസോണില്‍ നിന്ന് ഗ്രീസിന്റെ പുറത്താകലിനും വഴിവച്ചേക്കും.


