ഗോള്‍ഡന്‍ ബോള്‍ മെസി അര്‍ഹിച്ചിരുന്നില്ലെന്ന് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍

മോസ്‌കോ: കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം അര്‍ജന്റീനിയന്‍ നായകന്‍ ലയണല്‍ മെസി അര്‍ഹിച്ചിരുന്നില്ലെന്നു ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍. റഷ്യയില്‍ നടക്കുന്ന 2018 ലോകകപ്പിന്റെ ലോഗോ പ്രദര്‍ശന വേളയിലാണ് ഫിഫ പ്രസ്ഡന്റ് തുറന്നടിച്ചത്.

മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ഫൈനല്‍ വരെ എത്തിയെങ്കിലും മെസിയായിരുന്നില്ല മികച്ച താരമെന്നു എല്ലാവര്‍ക്കും അറിയാം. മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനു ഫൈനല്‍ കളിക്കുന്ന ഇരുടീമുകളില്‍ നിന്നു തെരഞ്ഞെടുക്കുന്ന മികച്ച പത്തു കളിക്കാരെ മാത്രമാണ് പരിഗണിക്കുകയെന്ന് ലോകകപ്പ് കമ്മിറ്റി മുന്‍കൂട്ടി അറിയിച്ചിരുന്നു.

Top