ഗോധ്ര കലാപം ബിജെപിയുടെ വീഴചയെന്ന്‌ വാജ്‌പേയ് പറഞ്ഞതായി വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഗോധ്ര കലാപം ബിജെപിക്ക് സംഭവിച്ച അബദ്ധമാണെന്ന് മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ബിഹാരി വാജ്‌പേയി പറഞ്ഞതായി വെളിപ്പെടുത്തല്‍.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മുന്‍മേധാവി എ എസ് ദുലത്തിന്റേതാണ് വെളിപ്പെടുത്തല്‍. ദേശീയ സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

1998 മുതല്‍ 2000 വരെ റോയുടെ മേധാവിയായിരുന്നു ദുലത്ത്. തുടര്‍ന്ന് വാജ്‌പേയി ഇദ്ദേഹത്തെ കശ്മീര്‍ വിഷയത്തില്‍ പ്രത്യേക ഉപദേഷ്ടാവായി നിയമിച്ചു. വംശഹത്യ നടക്കുന്ന സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയായിരുന്നു. പുതിയ വെളിപ്പെടുത്തല്‍ വരുംദിവസങ്ങളില്‍ വിവാദങ്ങളിലേക്ക് നയിക്കും. പ്രായാധിക്യത്തെ തുടര്‍ന്ന് അവശതയില്‍ കഴിയുകയാണ് വാജ്‌പേയി.

Top