ഗൂഗിള്‍ ഹാങ്ഔട്ട് അന്താരാഷ്ട്ര ഫ്രീകോള്‍ നല്‍കുന്നു

ഗൂഗിള്‍ ഹാങ്ഔട്ട് അന്താരാഷ്ട്ര ഫ്രീകോള്‍ നല്‍കുന്നു. ഇതുവഴി ലോകത്തിലെ ഏത് ഫോണിലേക്കും ഫ്രീയായി വിളിക്കാം. എന്നാല്‍ ഈ സേവനം ഒരു മിനുട്ട് മാത്രമേ ലഭിക്കൂ. ഒരു ദിവസം ഒരു നമ്പറില്‍ നിന്നും കുറേ കോള്‍ ചെയ്യാനൊന്നും സാധിക്കില്ല. ഗൂഗിള്‍ നിശ്ചയിച്ച പരിധിക്ക് അപ്പുറം കോള്‍ ചെയ്താല്‍ ചാര്‍ജ് നല്‍കേണ്ടി വരും.

നിലവില്‍ ഗൂഗിള്‍ ഹാങ് ഔട്ട് തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ ഫ്രീ കോള്‍ നല്‍കുന്നുണ്ട്. ഇത് ഇന്ത്യ അടക്കമുള്ള 25 രാജ്യങ്ങളില്‍ കൂടി ഇത് ലഭ്യമാക്കും. ഹാങ്ഔട്ട് മൊബൈല്‍ ആപ്ലികേഷന്‍ വഴിയായിരിക്കും ഒരു മിനുട്ട് ഫ്രീ സംവിധാനം ലഭിക്കുക.

Top