ഗൂഗിള്‍ നെക്‌സസ് സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ മോഡല്‍ – നെക്‌സസ് 6

ഗൂഗിള്‍ നെക്‌സസ് സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ മോഡല്‍ – നെക്‌സസ് 6 ഈ മാസം പുറത്തിറങ്ങുമെന്നു റിപ്പോര്‍ട്ട്. നെക്‌സസ് 6 അല്ലെങ്കില്‍ നെക്‌സസ് എക്‌സ് എന്ന പേരിലാവും പുതിയ നെക്‌സസ് ഫോണ്‍ പുറത്തിറങ്ങുക. ഷാമു എന്ന കോഡ് പേരിലറിയപ്പെടുന്ന പുതിയ നെക്‌സസ് ഫോണ്‍ മോട്ടോറോളയാവും പുറത്തിറക്കുക എന്നു പുതിയ സൂചനകള്‍.

ഇതു വരെയിറങ്ങിയിട്ടുള്ളതില്‍ വച്ചേറ്റവും വലുപ്പമേറിയതാവും പുതിയ നെക്‌സസ് സ്മാര്‍ട്ട്‌ഫോണ്‍. 5.5 ഇഞ്ച് സ്‌ക്രീന്‍ സൈസോടു കൂടിയെത്തുന്ന ഐഫോണ്‍ സിക്‌സ്, 5.7 ഇഞ്ച് സ്‌ക്രീനോടു കൂടിയെത്തുന്ന സാംസംഗ് ഗ്യാലക്‌സി നോട്ട് 4, എന്നിവയെക്കാള്‍ വലിയ 5.9 ഇഞ്ച് സ്‌ക്രീനോടു കൂടിയാവും നെക്‌സസ് 6 എത്തുക.

ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷനുകള്‍ ഏറ്റവും നൂതനമായ ഹാര്‍ഡ്‌വെയറില്‍ അനുഭവിക്കുക എന്നതാണ് പുതിയ സ്മാര്‍ട്ട്‌ഫോണിലൂടെ കമ്പനി ഉദ്ദേശിക്കുന്നതെന്നു മൗണ്ടന്‍ വ്യൂ കമ്പനി വക്താക്കള്‍ വെളിപ്പെടുത്തുന്നു. എന്തായാലും പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകളനുസരിച്ച് ഒക്ടോബര്‍ 16നോ 17നോ പുതിയ മോഡല്‍ ഗൂഗിള്‍ അവതരിപ്പിക്കും.

Top