ഗൂഗിള്‍ ഡവലപ്പേര്‍സ് കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ പ്രഖ്യാപിക്കാന്‍ പോകുന്ന പ്രോജക്ടുകളാണ് ടെക് ലോകത്ത് ചര്‍ച്ച ഇതാ, ഇപ്പോള്‍ പുതിയ പേരു കൂടി ഉയര്‍ന്ന് കേള്‍ക്കുന്നു. ബ്രില്ലോ- ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഉപജ്ഞാതാക്കളില്‍ നിന്നും പുതിയോരു ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നാണ് ഇതിനെ ആദ്യഘട്ടത്തില്‍ ലഭിക്കുന്ന സൂചനവച്ച് വിലയിരുത്താന്‍ സാധിക്കുക.
കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയ്ക്ക് പുറമേ, നമ്മുടെ ദിവസവുമുള്ള ജീവിതത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന, ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ഉപകരണങ്ങള്‍ക്കായാണ് ഈ ലൈറ്റ് വൈറ്റ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. സെക്യൂരിറ്റി ക്യാമറകള്‍, സെക്യൂരിറ്റി ലോക്കുകള്‍ എന്നിവയ്ക്കായാണ് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കാന്‍ കഴിയുക.
ഗൂഗിളിന്റെ അനുബന്ധമായ നെസ്റ്റ് സ്മാര്‍ട്ട് ഹോം ഡിവിഷനാണ് ഇത് വികസിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നെസ്റ്റ് വികസിപ്പിക്കുന്ന ഉപകരണങ്ങളില്‍ ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം പരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത് എന്നാണ് ഗൂഗിളുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എതായാലും ബ്രില്ലോയുടെ വിശേഷങ്ങള്‍ അടുത്ത കോണ്‍ഫ്രന്‍സില്‍ എത്തും.


