ഗൂഗിളിന്റെ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തി വീണ്ടും ഫെയ്‌സ്ബുക്ക്. ഇന്‍ ആപ്പ് സെര്‍ച്ചിനുള്ള സംവിധാനവുമായാണ് ഫെയ്‌സ്ബുക്ക് ഇത്തവണ എത്തുന്നത്. അതായത്, ഫോണിലെ ഫെയ്‌സ്ബുക്ക് ആപ്ലികേഷന്‍ ഉപയോഗിക്കുമ്പോള്‍ എന്തെങ്കില്‍ വിവരം സെര്‍ച്ച് ചെയ്യാന്‍ ആപ്ലികേഷന് പുറത്ത് പോകേണ്ടിവരില്ല. അത് ആപ്പില്‍ നിന്ന് തന്നെ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാം.
മുന്‍പ് ഡെസ്‌ക്ടോപ്പ് പതിപ്പില്‍ ബ്ലിന്‍ഗുമായി ചേര്‍ന്ന് സെര്‍ച്ച് സംവിധാനം ഫേസ്ബുക്ക് ഒരുക്കിയിരുന്നെങ്കിലും, ഇത് പിന്നീട് പിന്‍വലിച്ചിരുന്നു. ഇതിന് പകരമായി മൊബൈല്‍ ഉപയോക്താക്കളെ ലക്ഷ്യമാക്കിയാണ് പുതിയ സംവിധാനം എത്തുന്നത്. ഐഒഎസ് ഫേസ്ബുക്ക് ആപ്പ് ഉപയോഗിക്കുന്ന ചില ഉപയോക്താക്കള്‍ക്ക് പരീക്ഷണം എന്ന നിലയില്‍ ഈ സംവിധാനം ലഭ്യമാക്കുന്നുണ്ട്.
അടുത്തിടെ ന്യൂസ് സൈറ്റ് എന്ന നിലയില്‍ ലിങ്കുകള്‍ ഒഴിവാക്കി, ഒരു സൈറ്റില്‍ വരുന്ന വാര്‍ത്ത മുഴുവനായി കൊടുക്കുന്ന ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റന്റ് ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചായാണ് പുതിയ നീക്കം.