കാലിഫോര്‍ണിയ: ഗുഗിളിന്റെ ഓഹരി മൂല്യത്തില്‍ വന്‍ വര്‍ധന. ഓഹരി മൂല്യം 16.3% ഉയര്‍ന്ന് 699.62 ഡോളര്‍ എന്ന നിലവാരത്തിലെത്തി. ഏഴു വര്‍ഷത്തിനിടെ ഗൂഗിളിന്റെ ഓഹരി മൂല്യം ഒരു ദിവസത്തില്‍ ഇത്ര ഉയരുന്നത് ഇതാദ്യമായാണ്.
ഗൂഗിളിന്റെ പ്രവര്‍ത്തന ലാഭം പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്നെന്ന റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് ഓഹരി വിപണിയിലുണ്ടായ വന്‍ മുന്നേറ്റം. ലോകത്തെ ഏറ്റവും വലിയ നിര്‍മാണ സാമഗ്രി നിര്‍മാതാക്കളായ കാര്‍ട്ടര്‍പില്ലറിന്റെ മൊത്തം വിപണി മൂലധനത്തേക്കാള്‍ ഉയര്‍ന്നു ഗൂഗിളിന്റെ ഓഹരി മൂല്യത്തിലെ വര്‍ധന. ഒരു ഘട്ടത്തില്‍ 703 ഡോളര്‍ എന്ന ചരിത്ര നേട്ടത്തിലെത്തിയ ശേഷമാണ് 699ന്റെ നിലവാരത്തിലേക്കു താഴ്ന്നു ക്ലോസ് ചെയ്തത്. ഓഹരി മൂല്യം ഉയര്‍ന്നത് വിപണി മൂലധനത്തില്‍ 65 ബില്യണ്‍ ഡോളറിന്റെ വര്‍ധനവുണ്ടാക്കും.
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഗൂഗിളിന്റെ വരുമാനത്തില്‍ വന്‍ വര്‍ധവുണ്ടായിരുന്നു. യുട്യൂബ് കാണുന്ന സമയത്തില്‍ 60 ശതമാനം വളര്‍ച്ചയാണ് ഇക്കാലയളവിലവുണ്ടായത്. പരസ്യ വരുമാനത്തില്‍ 11 ശതമാനം വളര്‍ച്ചയുണ്ടായി. പെയ്ഡ് ക്ലിക്കുകളില്‍ 18 ശതമാനവും വളര്‍ച്ച കണ്ടു.


