ഗുഡ്ഗാവ്: ഗുഡ്ഗാവില്‍ പതിനാറുകാരിയെ സഹപാഠികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് മനേസറിലെ ഒരു സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി.
സ്‌കൂള്‍ വിട്ട ശേഷം വീട്ടിലേക്ക് പോവാന്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ പെണ്‍കുട്ടിയെ നാലംഗ സംഘം കണ്ണുകെട്ടി വാഹനത്തില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. ഗുഡ്ഗാവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള വിജനമായ സ്ഥലത്ത് വച്ച് സഹപാഠികള്‍ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വീടിനു സമീപം ഉപേക്ഷിച്ചു.
പെണ്‍കുട്ടി വിവരം ബന്ധുവിനോട് പറഞ്ഞതോടെയാണ് ഇതേക്കുറിച്ച് പുറത്തറിയുന്നത്. കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക ചൂഷണം തടയുന്നതിനുള്ള നിയമം അനുസരിച്ച് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മജിസ്‌ട്രേട്ടിന് മുന്പില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. ഇവരെ റിമാന്‍ഡ് ചെയ്ത് ഫരീദാബാദിലെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.


