ഗുജറാത്ത് തീരദേശ അതിര്‍ത്തി സംരക്ഷണത്തിനായി പ്രത്യേക നാവികസേനയെ വിന്യസിക്കും

അഹമ്മദാബാദ്: ഗുജറാത്ത് തീരദേശ അതിര്‍ത്തി സംരക്ഷണത്തിനായി പ്രത്യേക നാവികസേനയെ വിന്യസിക്കാന്‍ തീരുമാനിച്ചു. ആയിരം പേര്‍ അടങ്ങുന്ന സൈന്യത്തെയാണ് ഇവിടുത്തേയ്ക്കായി വിന്യസിക്കുന്നത്. തൂര ദേശ അതിര്‍ത്തി മുഖേന വര്‍ധിച്ചു വരുന്ന നുഴഞ്ഞു കയറ്റവും മയക്കു മരുന്ന് കടത്തും തടയിടുക എന്ന ഉദ്ദേശത്തോടെയാണ് 1.600കിലോമീറ്റര്‍ വരുന്ന തീരരേഖയുടെ സംരക്ഷണം സേനയെ ഏല്പ്പിക്കുന്നത്.

കരയിലും കടലിലും പ്രവര്‍ത്തിക്കാന്‍ പ്രത്യേക പരിശീലനം നേടിയ നാവികസേനയില്‍ 50 ശതമാനവും സ്റ്റേറ്റ് റിസര്‍വ് പോലീസില്‍ നിന്നാവും നിയമിക്കുകയെന്ന് ഗുജറാത്ത് അഡിഷണല്‍ ചീഫ് സെക്രട്ടറി എസ്.കെ. നന്ദ പറഞ്ഞു.

Top