ഗുജറാത്ത് തീരത്തിനടുത്ത് മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു

ഗാന്ധിനഗര്‍: ഗുജറാത്ത് തീരത്തിനടുത്ത് മത്സ്യത്തൊഴിലാളി വെടിയേറ്റ് മരിച്ചു. പാക് നാവികസേനയുടെ വെടിയേറ്റാണ് ഇയാള്‍ മരിച്ചത്. തീരസംരക്ഷണസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പോര്‍ബന്തര്‍ സ്വദേശിയായ ഇക്ബാല്‍ എന്നയാളാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഓഖയ്ക്ക് സമീപം ആഴക്കടലില്‍ വെച്ചാണ് സംഭവം. പ്രേം രാജ് എന്ന ബോട്ടില്‍ മറ്റ് നാല് പേരോടൊപ്പം സപ്തംബര്‍ എട്ടിനാണ് ഇക്ബാല്‍ മത്സ്യബന്ധനത്തിനായി പോയത്.

Top