ഗീത തിരികെ മലയാളത്തിലേക്ക് എത്തുന്നു

മലയാളത്തിലെ എക്കാലത്തെ മികച്ച നടിമാരിലൊരാളായ ഗീത ഒരു ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്നു. സ്ത്രീത്വം എന്ന സീരിയലിലൂടെയാണ് ഗീതയുടെ തിരിച്ചുവരവ്. ‘കായംകുളം കൊച്ചുണ്ണി’, ‘സ്ത്രീ’ എന്നീ പരമ്പരകള്‍ സംവിധാനം ചെയ്ത പി. സി. വേണുഗോപാലാണ് പരമ്പര ഒരുക്കുന്നത്.

ശക്തമായ കഥാപാത്രത്തെ ലഭിച്ചതുകൊണ്ടാണ് വീണ്ടും അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് ഗീത പറഞ്ഞു. ന്യൂയോര്‍ക്കില്‍ നിന്നാണ് ഗീത ‘സ്ത്രീത്വ’ത്തില്‍ അഭിനയിക്കാന്‍ എത്തിയത്.

മലയാളമാണ് എന്നെ അഭിനയം പഠിപ്പിച്ചത്. അതുകൊണ്ട് വീണ്ടുമെത്തിയപ്പോള്‍ സ്വന്തം വീട്ടില്‍ എത്തിയതു പോലെ തോന്നി. എല്ലാവരും വലിയ പ്രതീക്ഷയിലാണ്. തീര്‍ച്ചയായും എല്ലാവര്‍ക്കും എന്റെ പുതിയ കഥാപാത്രത്തെ ഇഷ്ടപ്പെടും, ഗീത ആത്മവിശ്വാസത്തോടെ പറഞ്ഞു.

Top