ഖുശ്ബു ബി.ജി.പിയിലേക്ക്

ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഖുശ്ബു ബിജെപിയിലേക്ക്. ഡി എം കെ അംഗമായിരുന്ന ഖുശ്ബു കഴിഞ്ഞ ജൂണില്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചിരുന്നു. കരുണാനിധിയുടെ മകന്‍ സ്റ്റാന്‍ലിനുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജി വെച്ചിരുന്നത്.

ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖുശ്ബു ബിജെപിയിലേക്ക് പോകുമെന്ന സൂചന നല്‍കിയത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വഛ് ഭാരത് പദ്ധതിയെ പിന്തുണക്കുന്നതായി ഖുശ്ബു നേരത്തെ പറഞ്ഞിരുന്നു.

Top