ഖുര്‍ആനില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രം ട്വിറ്ററിലിട്ട യുവതി അറസ്റ്റില്‍

ഇസ്താംബൂള്‍: വിശുദ്ധ ഖുര്‍ആനില്‍ ചവിട്ടി നില്‍ക്കുന്ന ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. തുര്‍ക്കിയിലാണ് സംഭവം. വലിയ ഹീലുള്ള ചുവന്ന ചെരിപ്പ് ധരിച്ച് വിശുദ്ധ ഖുര്‍ആനില്‍ ചവിട്ടി നില്‍ക്കുന്ന ഫോട്ടോ ആണ് സ്ത്രീ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. മതനിന്ദയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തതിനാണ് അറസ്റ്റ് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്. ട്വിറ്ററില്‍ കേഡിബിറ്റി എന്ന പേരില്‍ അക്കൗണ്ടുള്ള ഇവര്‍ക്ക് അയ്യായിരത്തിലധികം ഫോളോവേഴ്‌സുണ്ട്. താനൊരു നിരീശ്വരവാദിയാണെന്നും മനുഷ്യരോട് മാത്രമേ തനിക്ക ബഹുമാനമുള്ളൂ എന്നുമാണ് ഇവര്‍ പറയുന്നത്. സ്ത്രീയെ അറസ്റ്റ് ചെയ്ത ശേഷം ഇവരുടെ കമ്പ്യൂട്ടറും മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു.

Top