കർഷകരെ നേരിടാൻ അർദ്ധസൈനികരെ രംഗത്തിറക്കും

ൽഹി : കർഷക സമരത്തെ വിട്ടുവീഴ്ചയില്ലാതെ നേരിടാൻ കേന്ദ്രസർക്കാരിന്റെ നീക്കം. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത ഉന്നത തല യോഗത്തിന് ശേഷം 15 കമ്പനി അർദ്ധസൈനിക വിഭാഗങ്ങളെ അതിർത്തികളിൽ നിയോഗിക്കാൻ തീരുമാനിച്ചു. അതേസമയം ഐറ്റിഒയിൽ സംഘർഷത്തിനിടെ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ നിന്നും കർഷകർ പിരിഞ്ഞുപോവുകയാണ്. പ്രതിഷേധക്കാരെ മാറ്റി സ്ഥലത്ത് ഗതാഗതം പൂർവ സ്ഥിതിയിലാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.അതേസമയം ഡൽഹിയിൽ നടന്ന സംഭവങ്ങളിൽ ഞെട്ടൽ രേഖപ്പെടുത്തിയിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്.

ഡൽഹിയിലെ സമരം അവസാനിപ്പിച്ച് കർഷകരും സമരക്കാരും അതിർത്തിയിലേക്ക് പിൻവാങ്ങണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും അക്രമം ഉണ്ടാക്കിയവരുടെ നടപടി അംഗീകരിക്കാനാവില്ലെന്നും പറഞ്ഞ അദ്ദേഹം കർഷക സംഘടനകൾ ട്രാക്ടർ റാലി റദ്ദാക്കിയെന്നും പറഞ്ഞു.

Top