ക്ലോസെയെ അനുകരിക്കാന്‍ ശ്രമിച്ച ഫുട്‌ബോള്‍ താരം കഴുത്തൊടിഞ്ഞു മരിച്ചു

മിസോറാം: ഗോള്‍ നേടിയ ആഹ്ലാദം കളിക്കളത്തില്‍ ദുരന്തമായി. ജര്‍മ്മന്‍താരം മിറോസ്ലാവ് ക്ലോസെയെ അനുകരിക്കാന്‍ ശ്രമിച്ച മിസോറാം പ്രാദേശിക ഫുട്‌ബോള്‍ താരം കഴുത്തൊടിഞ്ഞ് മരിച്ചു. മിസോറാം പ്രാദേശിക ടൂര്‍ണമെന്റില്‍വെച്ചായിരുന്നു അപകടം നടന്നത്. മിസോറാം പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ബിവിഎഫ്‌സിയുടെ മിഡ്ഫീല്‍ഡര്‍ പീറ്റര്‍ ബിയാസാങ്ങാണ് ദാരുണമായി മരിച്ചത്. ഇരുപത്തിമൂന്നുകാരനായ പീറ്റര്‍ അറുപത്തിരണ്ടാം മിനുട്ടില്‍ ഗോള്‍ നേടിയശേഷം നടത്തിയ ആഹ്ലാദപ്രകടനമാണ് താരത്തിന്റെ ജീവനെടുത്തത്. തലകുത്തിവീണ പീറ്ററിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചയോളം ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ പീറ്റര്‍ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. കഴുത്തിനോട് ചേര്‍ന്നുള്ള സുഷുമ്‌ന നാഡിക്കേറ്റ ക്ഷതമാണ് മരണകാരണമായത്.

Top