ക്ലീന്‍ ഇന്ത്യ ക്യാംപെയ്‌നിന് പിന്തുണയുമായി സൂര്യയും

ക്ലീന്‍ ഇന്ത്യ ക്യാംപെയ്‌നിന് പിന്തുണയുമായി തമിഴ് സൂപ്പര്‍ താരം സൂര്യയും. ശുചിത്വം എന്നതു നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം. സ്വന്തം ശരീരവും, ചുറ്റുമുള്ള പരിസരവുമൊക്കെ നാം വൃത്തിയാക്കേണ്ടത് ഒരു കടമയായി കാണണം. ഭാവി തലമുറക്ക് വേണ്ടിയായിരിക്കണം ഇതെന്നും സൂര്യ പറഞ്ഞു. ആരോഗ്യം കുട്ടികളിലേക്ക് കൈമാറേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ശുചിത്വപൂര്‍ണമായ അന്തരീക്ഷം അതിനേക്കാള്‍ അത്യാവശ്യഘടകമായി മാറുന്നുവെന്നും സൂര്യ.

പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട ക്ലീന്‍ ഇന്ത്യ ക്യാംപെയ്‌നില്‍ പങ്കാളികളാകാന്‍ നിരവധി വ്യക്തികളെയാണ് അദ്ദേഹം ക്ഷണിച്ചത്. 2019 ല്‍ ഇന്ത്യയെ ക്ലീന്‍ ഇന്ത്യ ആക്കി മാറ്റുമെന്നാണ് മോഡി ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്.

Top