മണിരത്‌നം ചിത്രത്തില്‍ ധനുഷ്. ധനുഷിനെ നായകനാക്കി ഒരു ക്രൈം ത്രില്ലര്‍ ഒരുക്കാനാണ് മണിരത്‌നം പദ്ധതിയിടുന്നത്. ചിത്രം തമിഴിലും ഹിന്ദിയിലുമായിട്ടായിരിക്കും പുറത്തിറക്കുക.
ദുല്‍ഖറിനെ നായകനാക്കി മണിരത്‌നം ഒരുക്കിയ ചിത്രമായ ഒകെ കണ്‍മണി പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ നേടിയിരുന്നു. ഈ ചിത്രത്തിനു മുമ്പേ എഴുതിയ തിരക്കഥയിലാണ് ധനുഷിനെ നായകനാക്കി സിനിമയെടുക്കുന്നത്. എ ആര്‍ റഹ്മാനായിരിക്കും ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുക.
അനേകന്‍ ആണ് ധനുഷ് നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ധനുഷിനെ നായകനാക്കി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന മാരിയാണ് അതിലൊന്ന്. ചിത്രത്തിന്റെ ട്രെയിലര്‍ ഓണ്‍ലൈനില്‍ തരംഗമായിട്ടുണ്ട്. വേലയില്ലാ പട്ടധാരിയുടെ രണ്ടാം ഭാഗമാണ് മറ്റൊരു ചിത്രം.


