ക്രിമിനല്‍ അഭിഭാഷകന്റെ വേഷത്തില്‍ പ്രകാശ് രാജ്

prakashraj

ലഭിക്കുന്ന വേഷങ്ങളില്‍ തന്റേതായ കൈയ്യൊപ്പ് പതിപ്പിക്കുന്ന നടനാണ് തെന്നിന്ത്യന്‍ താരം പ്രകാശ് രാജ്. ഇനി തന്റെ അടുത്ത ചിത്രത്തില്‍ ക്രിമിനല്‍ അഭിഭാഷകന്റെ വേഷത്തിലാണ് താരം എത്തുന്നത്.

2013ല്‍ ബോളിവുഡില്‍ പുറത്തിറങ്ങിയ ജോളി എല്‍.എല്‍.ബി എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിലാണ് താരം വക്കീലാകുന്നത്. ഹിന്ദിയില്‍ ബോമന്‍ ഇറാനി അവതരിപ്പിച്ച വേഷമാണ് പ്രകാശ് അവതരിപ്പിക്കുന്നത്.

മുയീനുദ്ദീന്‍ അഹമ്മദാണ് ഇതു വരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ തമിഴ് പതിപ്പ് ഒരുക്കുന്നത്. ചിത്രത്തിലെ പ്രതിഭാഗം വക്കീല്‍ വേഷം അവതരിപ്പിക്കാന്‍ പറ്റിയ ആള്‍ പ്രകാശ് രാജ് ആണെന്നാണ് സംവിധായകന്‍ പറയുന്നതെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ഈ ചിത്രത്തിന്റെ ഭാഗമാകുന്നതിന്റെ സന്തോഷം പ്രകാശ് രാജ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

ഉദയനിധി സ്റ്റാലിനും ചിത്രത്തില്‍ പ്രാധാന്യമുള്ളൊരു വേഷം അവതരിപ്പിക്കുന്നുണ്ട്. ഇതും വക്കീല്‍ വേഷമാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം തമിഴ് പ്രേക്ഷകര്‍ക്ക് രസിക്കുന്ന രീതിയില്‍ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്ന തിരക്കിലാണ് അഹമ്മദ് ഇപ്പോള്‍.

നായികയെ കണ്ടെത്താനുള്ള ശ്രമവും പുരോഗമിക്കുന്നുണ്ട്. മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണെന്ന് വൈകാതെ പുറത്തുവിടും. ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റില്‍ ആരംഭിക്കും.

Top