കോഴിക്കോട് ദേശീയപാതയില്‍ രണ്ട് കാറുകളും ട്രാവലറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന മൂന്ന് കര്‍ണാടക സ്വദേശികള്‍ മരിച്ചു. മഞ്ജുനാഥ്, തിലകനാഥ്, അനില്‍ ചൗധരി എന്നിവരാണ് മരിച്ചത്.
രാമനാട്ട്കര അഴിഞ്ഞിലത്താണ് അപകടമുണ്ടായത്.കൂടെയുണ്ടായിരുന്ന രംഗനാഥന്‍, വിജയ് എന്നിവരെ ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു അപകടം. കേരളത്തിലെ ക്ഷേത്രങ്ങള്‍ ദര്‍ശിക്കുന്നതിനായി വരുന്ന വഴിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും ഫ്‌ളയിങ് സ്‌ക്വാഡും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.


