കോള്‍ ഇന്ത്യയുടെ പത്ത് ശതമാനം ഓഹരി വില്‍ക്കുന്നു

ന്യൂഡല്‍ഹി: കോള്‍ ഇന്ത്യയുടെ പത്ത് ശതമാനം ഓഹരി വിറ്റഴിക്കുന്നു. ഈ മാസം മുപ്പതിനകം പത്ത് ശതമാനം ഓഹരി വിറ്റഴിക്കാനാണ് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

24000 കോടി രൂപ ഓഹരി വിറ്റഴിക്കലിലൂടെ നേടാനാവുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കാക്കുന്നത്. 3705 കോടി രൂപ 3ജി ലേലത്തിന് അടിസ്ഥാന വിലയായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചു. ഒരു ലക്ഷം കോടി രൂപയാണ് 3ജി ലേലത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.

വോഡഫോണ്‍ കമ്പനി 3200 കോടി രൂപ വില്‍പ്പന നികുതി അടയ്‌ക്കേണ്ടെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്നും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Top