തിരുവനന്തപുരം: കോളേജുകളിലെ ആഘോഷങ്ങള്‍ക്ക് മാര്‍ഗരേഖ തയാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. ഇതിനായി ചൊവ്വാഴ്ച ഉന്നതതല യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
സിഇടി കോളേജില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ചു മരിച്ച തസ്‌നി ബഷീറിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്നും മന്ത്രി മലപ്പുറത്ത് അറിയിച്ചു.


